വീണ്ടും സേവ്യര്‍ ചിറ്റിലപ്പിള്ളി തേരോട്ടമോ, യുഡിഎഫ് തിരിച്ചുവരവോ; വടക്കാഞ്ചേരി ആരുടെ വശം പിടിക്കും?

Published : Apr 06, 2026, 12:17 PM IST
Wadakkanchery

Synopsis

വടക്കാഞ്ചേരി മണ്ഡലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പം?.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മാറിമാറി ഭരിക്കുന്ന മണ്ഡലമാണ് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി. അതുകൊണ്ടുതന്നെ ഇക്കുറിയും മണ്ഡലത്തില്‍ പോരാട്ടം കനക്കും എന്നാണ് കണക്കൂകൂട്ടല്‍. ഭരണം നിലനിര്‍ത്താൻ എല്‍ഡിഎഫും തിരിച്ചുവരാൻ യുഡിഎഫും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ വടക്കാഞ്ചേരിയിലെയും പോരാട്ടം പൊടിപാറും. എന്നാല്‍ വോട്ട് ശതമാനം ഉയര്‍ത്തി ഇരു മുന്നണികള്‍ക്കും ഭീഷണിയാകാനാണ് എൻഡിഎ ശ്രമം.

തലപ്പിള്ളി താലൂക്കിലേയും തൃശ്ശൂർ താലൂക്കിലേയും പഞ്ചായത്തുകൾ ഉൾക്കൊണ്ടതാണ് ഈ നിയോജകമണ്ഡലം.തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഭാഗവുമാണ് വടക്കാഞ്ചേരി നിയമസഭാ മണ്ഡലം.

2016ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ അനില്‍ അക്കര നിയമസഭയിലെത്തി. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു 2016ല്‍ വടക്കാ‍ഞ്ചേരി കണ്ടത്. വെറും 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കര ഇവിടെ നിന്ന് ജയിച്ചുകയറി നിയമസഭയിലെത്തിയത്. മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. എന്നാല്‍ 2021ല്‍ അനില്‍ അക്കരയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ സേവ്യര്‍ ചിറ്റിലപ്പിള്ളി നിയമസഭയിലെത്തി. 81,026 വോട്ടുകൾ നേടിയാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 65,858 വോട്ടുകൾ ആണ് ലഭിച്ചത്. 15,168 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സേവ്യർ ചിറ്റിലപ്പിള്ളി അനില്‍ അക്കരയെ പരാജയപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥി ടി. എസ്. ഉല്ലാസ് ബാബു 21,747 വോട്ടുകൾ നേടി. 12.80 ശതമാനം വോട്ടുകളാണ് എൻഡിഎ മണ്ഡലത്തില്‍ നേടിയത്.

വടക്കാഞ്ചേരി നിലനിര്‍ത്താൻ സേവ്യർ ചിറ്റിലപ്പിള്ളിയെ തന്നെയാണ് ഇക്കുറിയും എല്‍ഡിഎഫ് കളത്തിലിറക്കുന്നത്. വടക്കാഞ്ചേരി തിരിച്ചുപിടിക്കാൻ പി എൻ. വൈശാഖിനെയാണ് യുഡിഎഫ് മത്സരത്തിനായി നിയോഗിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ടി എസ് ഉല്ലാസ് ബാബു തന്നെയാണ് ഇക്കുറിയും മണ്ഡലത്തില്‍ നിന്ന് എൻഡിഎയ്‍ക്ക് വേണ്ടി വോട്ട് തേടുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍പ്പെട്ട രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം പ്രവർത്തകനായ യുകെ സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു
ഇവിടുത്തെ കാറ്റാണ് കാറ്റ്, ഇടത് കോട്ട ഇളകുമോ; പീരുമേട്ടില്‍ ആര് പിടിമുറുക്കും?