മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തലസ്ഥാനത്ത് എത്തി. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും.

07:44 AM (IST) May 07
തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ. ഞങ്ങൾ കാത്തിരിക്കുമെന്നും 6 മാസം എല്ലാം നിരീക്ഷിക്കും, ഭരണഘടനാപ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ഡിഎംകെ ആഗ്രഹിക്കുന്നില്ല എന്ന് പ്രതികരണം
07:13 AM (IST) May 07
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക.
06:48 AM (IST) May 07
മുഖ്യമന്ത്രിക്കായുള്ള തർക്കത്തിൽ ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് ഖർഗെയോടും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടില്ല.
06:28 AM (IST) May 07
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
06:18 AM (IST) May 07
ഇടുക്കി പൂപ്പാറ കയ്യേറ്റത്തിൽ ചില കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും
06:07 AM (IST) May 07
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം ഒന്നാം വാർഷികത്തിൽ രാജ്യം. വാർഷികം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ അടക്കം കനത്ത ജാഗ്രതയിലാണ് പ്രതിരോധ സേന.
06:02 AM (IST) May 07
പശ്ചിമബംഗാളിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ഇന്ന്. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്ത് വൈകീട്ടാണ് യോഗം.
05:41 AM (IST) May 07
സിപിഎം നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം. കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്നും അണികളുടെ വികാരം മനസിലാക്കണമെന്നും അംഗങ്ങൾ.
05:33 AM (IST) May 07
മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തലസ്ഥാനത്ത് എത്തി. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും.