ഇടുക്കി പൂപ്പാറ കയ്യേറ്റത്തിൽ ചില കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച ചില കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ശാന്തൻപാറ പോലിസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രീംകോടതിയുടെയും ഹൈക്കോടതി ഉത്തരവിനെയും തുടർന്നാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

2024ൽ മൂന്ന് ആരാധനാലയങ്ങൾ ഉൾപ്പെടെ 56 കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉടമകൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു. ഏറ്റെടുത്ത കെട്ടിടങ്ങളിൽ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളോട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകിയതാണ്. ഇത് അവഗണിച്ചതിനെ തുടർന്ന് 24 മണിക്കൂറിൽ ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നൽകി. ഇതും അവഗണിച്ചതോടെയാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചത്.