പശ്ചിമബം​ഗാളിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോ​ഗം ഇന്ന്. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്ത് വൈകീട്ടാണ് യോ​ഗം.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോ​ഗം ഇന്ന്. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്ത് വൈകീട്ടാണ് യോ​ഗം. കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രി അമിത് ഷായും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ഇന്ന് കൊൽക്കത്തയിലെത്തും.

മമത ബാനർജിയെ ഭവാനിപൂരിൽ തോൽപിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ഒരു വനിതാ നേതാവടക്കം രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ജനവിധി അട്ടിമറിച്ചതാണെന്ന ആരോപണമുയർത്തി മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതെ പ്രതിഷേധം തുടരുകയാണ്. മമതയോട് ​ഗവർണർ ആർ എൻ രവി സംസാരിച്ചേക്കും.