
അമ്പലപ്പുഴ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സി എസ് സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകുന്നുള്ളൂവെന്നും, താൻ നായരാണെന്ന് ബോധ്യപ്പെടുത്താൻ മുല്ലപ്പൂവും തുളസിപ്പൂവും ചൂടിയാണ് അവർ വോട്ട് ചോദിക്കാൻ ഇറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴയിൽ നിന്ന് നായർ സമുദായത്തിന്റെ വോട്ടൊന്നും കിട്ടില്ലെന്നും, എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജി ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണ്. നിർബന്ധിച്ച് ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാരാണ്. ഭുവനേശ്വരന്‍ സ്വയം കൊല്ലപ്പെട്ടതല്ല സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകളാണെന്നും ജി സുധാകരൻ ആരോപിച്ചു. നേരത്തെ ജി സുധാകരൻ പറഞ്ഞത് നായർ ഗുണ്ടകളാണ് ഭുവനേശ്വരനെ കൊലപ്പെടുത്തിയത് എന്നാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam