കേരളത്തിൽ ഐഎസ് പ്രവർത്തനം, മണ്ണാർക്കാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ 

Published : Sep 23, 2023, 12:13 PM ISTUpdated : Sep 23, 2023, 12:16 PM IST
കേരളത്തിൽ ഐഎസ് പ്രവർത്തനം, മണ്ണാർക്കാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ 

Synopsis

നബീൽ അഹമ്മദിനെ ഒളിവിൽ പോകാൻ സഹായിച്ചത് സഹീറാണ്. നബീലിന് സഹീർ വ്യാജ സിം കാർഡും, പണവും നൽകിയെന്നും എൻഐഎ ആരോപിച്ചു.

കൊച്ചി : കേരളത്തിൽ തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മണ്ണാർക്കാട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. സഹീർ തുർക്കിയാണ് പിടിയിലായത്. തൃശൂർ ഐഎസ് കേസിൽ പിടിയിലായ നബീൽ അഹമ്മദിന്‍റെ കൂട്ടാളിയാണ് സഹീർ തുർക്കിയെന്ന് എൻഐഎ പറഞ്ഞു. ഇന്നലെ വീട്ടിൽ വെച്ചാണ് എൻ ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും സൈബർ തെളിവുകളും കണ്ടെടുത്തു. നബീൽ അഹമ്മദിനെ ഒളിവിൽ പോകാൻ സഹായിച്ചത് സഹീറാണ്. നബീലിന് സഹീർ വ്യാജ സിം കാർഡും, പണവും നൽകിയെന്നും എൻഐഎ ആരോപിച്ചു. നബീലിനെ ഒളിവിൽ താമസിച്ച ലോഡ്ജിലെ രേഖകളും പിടിച്ചെടുത്തു. അവനൂരിലെ ലോഡ്ജിൽ 10 ദിവസമാണ് നബീൽ അഹമ്മദ് ഒളിവിൽ കഴിഞ്ഞത്. 

താലിബാൻ മാതൃകയിൽ കേരളത്തിലും ഐ എസ് ഗ്രൂപ്പ് രൂപീകരിക്കാൻ മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചെന്നാണ് എൻഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. എൻഐഎ ആദ്യം കസ്റ്റഡിയിലെടുത്ത തൃശ്ശൂർ സ്വദേശി നബീൽ അഹമ്മദിന്‍റെ മൊഴിയിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. പെറ്റ് ലൗവേർസ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ പറയുന്നു.

'ഇന്ത്യയില്‍ സുരക്ഷിതമല്ല'; കാനേഡിയന്‍ പൗരന്മാരോട് മടങ്ങിവരാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

ഖത്തറിൽ ജോലി ചെയ്തിരുന്ന നബീൽ, സുഹൃത്ത് ആഷിഫ് അടക്കമുള്ളവർ കേരളത്തിൽ ഐ.എസ് ഗ്രൂപ്പ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി. ഖത്തറിലെ അഫ്ഘാൻ, സിറിയൻ സുഹൃത്തുക്കൾ വഴിയാണ് ഐ.എസ് ഭീകരരുമായി ഇവർ അടുപ്പം സ്ഥാപിച്ചത്. കേരളത്തിൽ യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാൻ പെറ്റ് ലൗവേഴ്സ് എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. കേരളത്തിലേക്ക് മടങ്ങിയെത്തിയ നബീൽ അഹമ്മദാണ് ഇതിന് നേതൃത്വം കൊടുത്തതെന്ന് എൻഐഎ കണ്ടെത്തി. യുവാക്കളെ ആകർഷിക്കുകയും ആയുധ പരിശീലനം അടക്കം നൽകുന്നതിനുമായിരുന്നു നീക്കം. നബീൽ അഹമ്മദിന്‍റെ ഫോൺ പരിശോധനയിൽ ഇതിന്‍റെ തെളിവുകൾ ലഭിച്ചെന്നും എൻഐഎ പറയുന്നു. ഐ.എസ് പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിന് തൃശ്ശൂർ , പാലക്കാട് ജില്ലകളിലെ പ്രധാന ക്ഷ്ത്രങ്ങൾ കൊള്ളയടിക്കാൻ പദ്ധതി ഇട്ടിരുന്നു. ഒരു ക്രിസ്ത്യൻ മതപുരോഹിതനെ വധിക്കാൻ പദ്ധതി തയ്യാറാക്കിയതിന്‍റെ വിവരങ്ങളും ഫോൺ പരിശോധനയിൽ കിട്ടിയിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.

ഐഎസ് ഗ്രൂപ്പ് തൃശ്ശൂരിലടക്കം ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പുരോഹിതനെ ആക്രമിക്കാനും പദ്ധതിയിട്ടു: എൻഐഎ
 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി