`പുതുയു​ഗ കേരളം ലക്ഷ്യം'; സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം

Published : Jun 19, 2026, 09:13 AM ISTUpdated : Jun 19, 2026, 09:17 AM IST
Kerala Budget

Synopsis

നിയമസഭയിൽ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

തിരുവനന്തപുരം: നിയമസഭയിൽ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു.

വലിയ സാമ്പത്തിക വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. കേരളത്തിൻ്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴെയാണെന്നും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നിലുള്ളത് വൻ ബാധ്യതയാണ്. ബജറ്റ് ആരംഭത്തിൽ തന്നെ കിഫ്ബിക്ക് വിമർശനം ഉണ്ടായി. കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും പഠിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതി രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതി അടങ്കലിൽ ആനുപാതിക കുറവുണ്ടാകും. 35,000 കോടിയുടേതാണ് വാർഷിക പദ്ധതി അടങ്കൽ. കേന്ദ്ര വിഹിതം മുൻ ബജറ്റിൽ തെറ്റായി കണക്കാക്കി. എന്നാൽ 20,500 കോടി കുറവുണ്ടാകും. പ്രിയദർശിനി പദ്ധതിയെ സംബന്ധിച്ചും ബജറ്റിൽ എടുത്തുപറഞ്ഞു. കടുത്ത പ്രതിസന്ധിക്കിടയിലും സൗജന്യ യാത്ര നടപ്പാക്കിയെന്നും ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ യാത്രയും ആശാവർക്കർ ആനുകൂല്യവും പരാമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രീസ്കൂളിൽ നിന്ന് തിരക്കേറിയ റോഡിലിറങ്ങി രണ്ടര വയസുകാരൻ, രക്ഷയായത് മിനി ലോറി ഡ്രൈവറുടെ സമയോചിത ഇടപെടൽ
ഭാര്യയെ മർദ്ദിച്ച കേസ്; ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതോടെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു