സർക്കാർ നൽകിയ കോടികളുടെ വായ്‌പയും പലിശയും ഇനി തിരിച്ചടക്കേണ്ട; തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ; യുഎൻഐഎൽഇസിയുടെ കടം ഓഹരിയാക്കി മാറ്റും

Published : Feb 28, 2026, 07:35 PM IST
Cabinet Meeting

Synopsis

പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് സർക്കാർ നൽകിയ 76.22 കോടി രൂപയുടെ വായ്പയും പലിശയും ഓഹരി മൂലധനമാക്കി മാറ്റി. ഈ തീരുമാനത്തോടെ കമ്പനിയിലെ സർക്കാർ ഓഹരി വിഹിതം വർധിക്കും

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വൻ ആശ്വാസം. 2019 വരെ സർക്കാരിൽ നിന്ന് എടുത്ത വായ്‌പയും പലിശയും പിഴ പലിശയും കമ്പനി ഇനി തിരിച്ചടക്കേണ്ട. ഈ തുക ഓഹരി മൂലധനമാക്കി മാറ്റാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2019 മാർച്ച് 31 വരെയുള്ള 50.01 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയും ഇതിൻ്റെ പലിശയും പിഴ പലിശയും ചേർത്ത്  76.22 കോടി രൂപയാണ് ഓഹരി മൂലധനമാക്കി മാറ്റുന്നത്. ഇതോടെ കമ്പനിയിൽ സർക്കാരിൻ്റെ ഓഹരി വിഹിതം മൂല്യം 81.22 കോടി രൂപയായി വര്‍ധിക്കും.

കൊല്ലം ജില്ലയിലെ മണിച്ചിനഴികത്ത് പ്രവർത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, 'മീറ്റർ കമ്പനി' എന്ന പേരിലാണ് അറിയപ്പെടുന്നത്. 1950 ൽ സ്ഥാപിചതമായ ഈ കമ്പനി സ്മാർട്ട് മീറ്ററുകൾ ഉൾപ്പെടെ വൈദ്യുതി മീറ്ററുകളും വാട്ടർ മീറ്ററുകളും മോട്ടോർ സ്റ്റാർട്ടറുകളും സ്ട്രീറ്റ് ലൈറ്റുകളും സോളാർ ഉൽപ്പന്നങ്ങളുമൊക്കെയാണ് നിർമിക്കുന്നത്. ഇന്ത്യയിലുടനീളം സ്മാർട്ട് എനർജി മീറ്ററിംഗ് സംവിധാനം നടപ്പിലാക്കുന്നതിനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. പ്രമുഖ കമ്പനികളുമായി ചേർന്ന് കൺസോർഷ്യം രൂപീകരിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഡിഫൻസ്, ഏറോസ്പേസ് എന്നീ മേഖലകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനായി ബിസിനസ് ഡെവലപ്‌മെന്റ് കൺസൾട്ടന്റുമാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട് കോന്നി, സുൽത്താൻ ബത്തേരി, തൃത്താല അടക്കം കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകളും മിനിമസ്റ്റ് ലൈറ്റുകളും നിർമിക്കുന്നതും സ്ഥാപിക്കുന്നതിനുമുള്ള കരാറുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ബിസിനസ് രംഗത്ത് മികച്ച മുന്നേറ്റം ലക്ഷ്യമിടുന്ന കമ്പനിക്ക് ഇപ്പോഴത്തെ സർക്കാർ തീരുമാനം ഏറെ ആശ്വാസകരമാണ്. നിലവിൽ പൊതുമേഖലാ സ്ഥാപനമായതിനാൽ തന്നെ, സർക്കാർ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇസ്രയേൽ-ഇറാൻ യുദ്ധം മുറുകുന്നു; കടുത്ത മുന്നറിയിപ്പുമായി ഇറാൻ; 'ഇതുവരെ പ്രയോഗിച്ചത് പഴയ ശേഖരം, കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകും'
ജീവനക്കാർക്ക് പിണറായി സർക്കാരിന്‍റെ 'വിഷു കൈനീട്ടം', ശമ്പളത്തിന്‍റെ 50 ശതമാനം വരെ പെൻഷൻ! അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 ന് യാഥാർഥ്യമാകും, ഉത്തരവിറങ്ങി