
ദില്ലി: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ പ്രതികരണവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ. സിപിഎം രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തിട്ടില്ലെന്ന് അദ്ദേഹം വിവാദത്തോട് പ്രതികരിച്ചു. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരും. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സർക്കാരാണ്. ഇത്തരം നിലപാടുകൾ ഇല്ലാത്ത സംഘമാണ് കേരളത്തിലെ പ്രതിപക്ഷം. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവരാണ് സിപിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസിന്റെ ഭീകരമായ തകർച്ചയ്ക്ക് സാക്ഷിയായ നേതാവാണ് എകെ ആന്റണിയെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശാന്ത് കിഷോറിനെ സംബന്ധിച്ചുള്ള തർക്കം പോലും കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയുടെ ഉദാഹരണമാണ്. ബി ജെ പിയെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസാണെന്ന് അനുഭവം തെളിയിക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. ആന്റണി ഇത്രനാളും ദില്ലിയിൽ കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു പോകുമ്പോൾ, കോൺഗ്രസ് എവിടെ എത്തി നിൽക്കുന്നുവെന്ന് പരിശോധനക്ക് വിധേയമകേണ്ടതാണെന്നും വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam