കേരളത്തിന്‍റെ കൊവിഡ് പ്രതിരോധം സംബന്ധിച്ച ബിബിസി ലേഖനം; പ്രതികരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jul 21, 2020, 7:11 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിൽ.  നൂറ് കണക്കിന് ആരോഗ്യസംവിധാനമാണ് കേരളത്തിലാകെ സജ്ജീകരിച്ചത്. 

തിരുവനന്തപുരം: കേരളത്തെ ആദ്യം അഭിനന്ദിച്ച ബിബിസി പോലുള്ള മാധ്യമങ്ങള്‍ ഇപ്പോള്‍ കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തിനെതിരെ ലേഖനം എഴുതി എന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

റിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ-  നേരത്തെ പറഞ്ഞത് പിആർ വർക്ക് കൊണ്ടാണ് ബിബിസി വാർത്ത ആദ്യം എഴുതിയതെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കേരളത്തിന് എന്തോ വലിയ തിരിച്ചടി നേരിട്ടുവെന്നാണ് അത്തരക്കാർ വാർത്തയെ സ്വീകരിക്കുന്നത്. വാർത്തയിലെ പ്രസക്ത ഭാഗം പല വിദഗ്ധരും അഭിപ്രായപ്പെടുന്നത് പൊതുവിൽ കേരളം നന്നായി ഇതിനെ പ്രതിരോധിച്ചെന്നാണ്.

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിൽ.  നൂറ് കണക്കിന് ആരോഗ്യസംവിധാനമാണ് കേരളത്തിലാകെ സജ്ജീകരിച്ചത്. ഒറ്റയടിക്ക് ഓടിജയിക്കാനാവുന്ന ഒന്നല്ല കൊവിഡ് പോരാട്ടം. ഇത് മാരത്തോൺ പോലെ ദീർഘമായ പരീക്ഷണ ഘട്ടം. 

ഇതിൽ പൊതുസമൂഹത്തിന്റെയും ജനത്തിന്റെയും ക്ഷമയും സഹന ശക്തിയും പരീക്ഷിക്കപ്പെടുന്നു. ഈ ബോധം ഓരോരുത്തർക്കും ഉണ്ട്. എങ്കിലേ അവസാനം വരെ ഓടിത്തീർക്കാനാവൂ എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

അതേ സമയം ഇന്ന് കേരളത്തില്‍ സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. 

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്.
 

click me!