കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: പക്ഷം പിടിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; `ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരും'

Published : Apr 28, 2026, 08:21 AM IST
francis george

Synopsis

മുഖ്യമന്ത്രി തർക്കം കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമെന്നും ഘടകകക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ഫ്രാൻസിസ് ജോർജ്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പക്ഷം പിടിക്കാൻ ഇല്ലെന്ന് സൂചന നൽകി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമെന്നും ഘടകകക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കേരള കോൺഗ്രസ് നേതാവും കോട്ടയം എംപിയുമായ ഫ്രാൻസിസ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ തീരുമാനം കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണ്. കോൺഗ്രസിൻ്റെ കാര്യത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. മുസ്‌ലിം ലീഗ് വി ഡി സതീശനൊപ്പമെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തർക്കത്തിൽ പക്ഷം പിടിക്കാനില്ലെന്ന സൂചന നൽകിയുള്ള ജോസഫ് ഗ്രൂപ്പ് നേതാവിൻ്റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; തിരുവനന്തപുരത്തടക്കം പലയിടത്തും വാഹനങ്ങൾ തടഞ്ഞു
വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിക്ക് ഗുരുതര വീഴ്ച; വൈദ്യുതി വാങ്ങാനുള്ള കരാറുകൾ അവസാനിച്ചിട്ടും പുതിയ കരാർ ഉണ്ടാക്കിയില്ല