'കേരളത്തിലെ ഇളവുകൾ ദോഷമാകും'; കൊവിഡ് വ്യാപനത്തിന് ഒൻപത് കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സംഘം

By Web TeamFirst Published Aug 11, 2021, 7:39 AM IST
Highlights

സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല

ദില്ലി: മറ്റെല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന് നിൽക്കുന്നതിന് ഒൻപത് കാരണങ്ങളെന്ന് കേന്ദ്ര സംഘം. കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗൺ കർശനമാക്കണം. ഇപ്പോൾ നൽകിയ ഇളവുകൾ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു.

കേരളത്തിൽ വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സീൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉൾപ്പടെ ജില്ലകൾ നല്കിയ കണക്ക് പരിശോധിക്കും.

click me!