അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, ചുഴലിക്കാറ്റ് സാധ്യതയും; കാലാവസ്ഥ അറിയിപ്പിൽ മാറ്റം, 3 ജില്ലകളിൽ യെല്ലോ

Published : Dec 01, 2023, 07:11 PM IST
അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, ചുഴലിക്കാറ്റ് സാധ്യതയും; കാലാവസ്ഥ അറിയിപ്പിൽ മാറ്റം, 3 ജില്ലകളിൽ യെല്ലോ

Synopsis

അതി തീവ്രന്യൂനമർദ്ദ സാധ്യതയുടെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിലെ 3 ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ തീവ്രന്യൂനമർദ്ദം നാളെ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും തുടർന്ന് ഡിസംബർ 3 ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. ഇതിൽ തന്നെ തെക്കൻ കേരളത്തിലാകും കൂടുതൽ മഴ സാധ്യതയെന്നാണ് സൂചന. അതി തീവ്രന്യൂനമർദ്ദ സാധ്യതയുടെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിലെ 3 ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട  ജില്ലകളിലാണ് ഇപ്പോൾ യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി ജാസ്മിൻ ഷാ; 'ഊഹാപോഹം അവസാനിക്കും'

അതിതീവ്ര ന്യൂനമർദ്ദ സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിലായി ഉണ്ടായിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിച്ചു. തുടർന്ന്  പടിഞ്ഞാറ് -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു   മുകളിലായി ഡിസംബർ  3-ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇത് പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഡിസംബർ 2 നു അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തി പ്രാപിക്കാനും തുടർന്ന് ഡിസംബർ 3 നു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിക്കാനും സാധ്യത.  തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഡിസംബർ 4  വൈകുന്നേരത്തോടെ തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
01-12-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക