അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണം, ഡിജിപിയുടെ നിർദ്ദേശം

Published : Jul 07, 2025, 08:38 AM IST
kerala police vehicle

Synopsis

250 മുതൽ 300 വാഹനങ്ങൾ വരെയാണ് 15 വർഷം കഴിയുന്നതിനാൽ പൊളിക്കുന്നത്. 

തിരുവനന്തപുരം: തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം. കേസിൽ പിടികൂടുന്ന അവകാശികളില്ലാത്ത വാഹനങ്ങൾ കണ്ടുകെട്ടണം. ആഴ്ചകൾക്കുള്ളിൽ നടപടിക്രമം പാലിച്ച് പൊലീസിലേക്ക് വാഹനം മാറ്റണം. 250 മുതൽ 300 വാഹനങ്ങൾ വരെയാണ് 15 വർഷം കഴിയുന്നതിനാൽ പൊളിക്കുന്നത്. ഇതിന് പകരം വാഹനങ്ങൾ വാങ്ങുന്നില്ല. ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് മറികടക്കാനുള്ള അടിയന്തിര പരിഹാരം അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ കണ്ടുകെട്ടുന്നതാണെന്നും കത്തിൽ പറയുന്നു. കത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. കോടതിയുടെ അടക്കം പരിഗണനയിലുള്ള വിഷയമായതിനാൽ നിർദ്ദേശം എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല. 

 

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം