കടല്‍ മണല്‍ ഖനനത്തിനെതിരെ കടുത്ത പ്രതിഷേധം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി

Published : Feb 27, 2025, 09:55 AM IST
കടല്‍ മണല്‍ ഖനനത്തിനെതിരെ കടുത്ത പ്രതിഷേധം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി

Synopsis

കടല്‍ മണല്‍ ഖനനത്തിനെതിരെ തിരദേശ മേഖല കടുത്ത പ്രതിഷേധത്തിലാണ്. നിലനില്‍പ്പിനു വേണ്ടിയും അതിജീവനത്തിന് വേണ്ടിയുമുള്ള സമരത്തിലാണ് തങ്ങളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 

തിരുവനന്തപുരം:  കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍റിങ് സെന്‍ററുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും സംഘടനാ  ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രിവരെ തുടരും.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന കടല്‍ മണല്‍ ഖനനത്തിനെതിരെ തിരദേശ മേഖല കടുത്ത പ്രതിഷേധത്തിലാണ്. നിലനില്‍പ്പിനു വേണ്ടിയും അതിജീവനത്തിന് വേണ്ടിയുമുള്ള സമരത്തിലാണ് തങ്ങളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. രാവിലെ 9 മണിക്ക് 13 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.

കടല്‍ മണല്‍ ഖനനം ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും 15 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നുമുള്ളതാണ് പ്രധാന ആശങ്ക. സിഐടിയു, സിപിഐ, കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ സമരം വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

Read More: ലക്ഷ്യം തീരദേശം, എത്തിക്കുന്നത് 3 സാധനങ്ങൾ; രാത്രി പ്രദീഷിനെ പിന്തുടർന്നു, ചിറയിൻകീഴിൽ ലഹരിയുമായി പൊക്കി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'