സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് പോകരുത്

Published : May 26, 2023, 01:23 PM ISTUpdated : May 26, 2023, 02:12 PM IST
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് പോകരുത്

Synopsis

ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട  മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ  കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് പറയുന്നുണ്ട്. എന്നാൽ ജൂണിൽ ചിലയിടങ്ങളിൽ കൂടുതലും ചില പോക്കറ്റുകളിൽ കൂടുതലും മഴ ലഭിക്കാൻ സാധ്യതയെന്നും വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ ചൂട് കൂടാൻ സാധ്യതയെന്നും ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി