നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ; പുത്തൻവേലിക്കര മോളി വധക്കേസിൽ അപ്പീൽ ഹർജി

Published : Mar 08, 2026, 12:22 PM IST
supreme court

Synopsis

പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതി പരിമൾ സാഹുവിനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഈ വിധിയിൽ പിഴവുണ്ടെന്ന് ആരോപിച്ചാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്.

കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിൽ അപ്പീലുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതിയുടെ വധശിക്ഷ റദ്ദാക്കി വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ ഹർജി സമർപ്പിച്ചത്. പ്രതി പരിമൾ സാഹുവിന്റെ വധശിക്ഷ കേരള ഹൈക്കോടതിയാണ് റദ്ദാക്കിയത്. വിചാരണ കോടതി വധശിക്ഷ വിധിച്ച കേസിൽ ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. 2018 മാര്‍ച്ച് 18-ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്. ഹൈക്കോടതി വിധിയിൽ അപകാതയുണ്ടെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സി കെ ശശിയാണ് അപ്പീൽ സമർപ്പിച്ചത്. 

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചത്. പീഡന ശ്രമം ചെറുത്തപ്പോൾ വീട്ടമ്മയെ കഴുത്തില്‍ കുടുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുടക്കം കല്ലുകടി; ശോഭ സുരേന്ദ്രൻ്റെ ചുവരെഴുത്തിൽ നിന്ന് വിട്ടുനിന്ന പ്രശാന്ത് ശിവനെ വിളിപ്പിച്ച് കൃഷ്ണകുമാർ, ജില്ല അധ്യക്ഷൻ മകനെ പോലെയെന്ന് ശോഭ
'തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി, അതാണ് കാണേണ്ടത്'; സൈബർ ആക്രമണത്തെ തള്ളി മമ്മൂട്ടി