സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം തുടങ്ങി

Published : Jun 24, 2022, 03:56 PM IST
സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം തുടങ്ങി

Synopsis

ലൈംഗിക അതിക്രമ കേസുകളില്‍ മൊഴി കൊടുക്കാന്‍ എത്തുന്ന കുട്ടികള്‍ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇവിടെ ഒഴിവാകും

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം  തുടങ്ങി. കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്‍കാനും വിചാരണയില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് ശിശു സൗഹൃദ പോക്സോ കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്‌സ്  സെഷന്‍സ് കോടതിയോട് ചേര്‍ന്നാണ് ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി പ്രവര്‍ത്തനം തുടങ്ങിയത്.  

ലൈംഗിക അതിക്രമ കേസുകളില്‍ മൊഴി കൊടുക്കാന്‍ എത്തുന്ന കുട്ടികള്‍ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇവിടെ ഒഴിവാകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കുട്ടിയെ ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. വിചാരണയും വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തും. ജഡ്ജിയുടെ മുന്നിൽ  മൊഴി രേഖപ്പെടുത്താനായി  എത്തുമ്പോൾ പോലും കുട്ടിക്ക്  പ്രതിയെ കാണേണ്ട സാഹചര്യം ഉണ്ടാവില്ല. 

കുട്ടികൾക്ക് വേണ്ടി ലൈബ്രറിയും ചെറുപാർക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട് .സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്സോ കോടതികളും ഇനി ഇതുപോലെ ശിശു സൗഹൃദമായിരിക്കും. 69 ലക്ഷം രൂപ ചിലവിട്ടാണ് ആദ്യ പോക്സോ കോടതി തയ്യാറാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ കോടതി ഉദ്ഘാടനം ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല; ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവത്തിൽ ഡി എം ഒക്ക് റിപ്പോർട്ട് സമർപ്പിച്ചു
'ചിലർ ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുന്നു, വ്യാജ പ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും'; മുന്നറിയിപ്പുമായി സ്വരാജ്