ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകന്‍ ജെയ്സലിനെ ട്രോമാ കെയർ പുറത്താക്കി

By Web TeamFirst Published Apr 20, 2021, 5:24 PM IST
Highlights

യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. 

മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ട്രോമാ കെയർ വളണ്ടിയർ പതവിയിൽ നിന്ന് ഒഴിവാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. താനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്.

താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജെയ്സൽ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

പ്രളയത്തിൽ പെട്ടുപോയ മനുഷ്യരെ രക്ഷിക്കാൻ കേരളത്തിന്റെ സൈന്യമായിരുന്നു മത്സ്യത്തൊഴിലാളികൾ. ആയിരക്കണക്കിന് പേരെയാണ് അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതിനിടയിലാണ് വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു ബോട്ടിൽ കയറാൻ പറ്റാത്തവരെ സ്വന്തം മുതുകിൽ ചവിട്ടി രക്ഷപ്പെടുത്താൻ സഹായിച്ച ജെയ‍്‍സലിന്റേത്. വേങ്ങരയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് വൈറലായത്. ജെയ്സലിന് അഭിനന്ദനവുമായി നിരവധി പേർ എത്തിയിരുന്നു.

click me!