വയനാട് ദുരന്ത സഹായം: കേരളത്തെ പഴിച്ച് കേന്ദ്രം, വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമെന്ന് അമിത്ഷാ

Published : Dec 06, 2024, 11:04 AM ISTUpdated : Dec 06, 2024, 11:06 AM IST
വയനാട് ദുരന്ത സഹായം: കേരളത്തെ പഴിച്ച് കേന്ദ്രം, വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമെന്ന്  അമിത്ഷാ

Synopsis

പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു.കേരളത്തിന് ഉചിതമായ സഹായം നല്കുമെന്നും  പ്രിയങ്കഗാന്ധിക്ക് അമിത് ഷായുടെ മറുപടി

ദില്ലി: വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേരളത്തെ  പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി  നേരിട്ട് കണ്ട് സമ്ര്‍പ്പിച്ച നിവേദനത്തിന് അമിത് ഷാ   മറുപടി നല്കി
സംസ്ഥാനം വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു.വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്കുന്നതിൽ കേരളം വലിയ താമസം വരുത്തി.പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു.ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി..കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു.അതേ സമയം ദുരന്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തുമെന്നത് സംബന്ധിച്ച് അമിത് ഷയുടെ മറുപടിയില്‍ പരാമര്‍ശം ഇല്ലെന്നാണ് സൂചന

 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ