
ദില്ലി: ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാനത്തിന് അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ടവ്യയിൽ നിന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ പുരസ്കാരം ഏറ്റുവാങ്ങി. ഗുജറാത്തും കേരളത്തോടൊപ്പം പുരസ്കാരം പങ്കിട്ടു.
സംസ്ഥാനത്ത് 92 ശതമാനം പേരും നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
41 ശതമാനം പേർ രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 45 വയസിനു മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. ഒക്ടോബർ ഒന്നുവരെ 30 മില്യനിലധികം ഡോസുകൾ കേരളം നൽകിയിട്ടുണ്ട്.
ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചത്. കെറോണ മഹാമാരി ലോകത്ത് പിടിമുറുക്കിയപ്പോൾ വ്യക്തികളും സംഘടനകളും അവസരോചിതമായി പെരുമാറി മാതൃക കാട്ടി. ഇവരുടെ പ്രവർത്തനങ്ങൾ കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ശക്തിപ്പടുത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ആരോഗ്യ പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടവരെ അഭിനന്ദിക്കുന്ന അവാർഡ് ദാനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam