3.80 കോടി പാഠപുസ്തകങ്ങൾ വിതരണം ചെയ്ത് കേരള സർക്കാർ; ഓരോ അധ്യാപകരും തനിക്ക് അവാർഡ് വേണമെന്ന് നിശ്ചയത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി

Published : Sep 12, 2025, 02:08 AM IST
V-Sivankutty

Synopsis

കേരള സർക്കാർ 3.80 കോടി പാഠപുസ്തകങ്ങൾ വിതരണം ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കി.

തിരുവനന്തപുരം: 3.80 കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. തമ്പകച്ചുവട് ഗവ. യുപി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസരംഗം മഹാഭൂരിപക്ഷവും അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. ഒരു സ്കൂളുപോലും അടച്ചുപൂട്ടില്ലെന്നും പൂട്ടിയ സ്കൂളുകൾ ഏറ്റെടുക്കുമെന്നും അന്ന് സർക്കാർ തീരുമാനമെടുത്തു.

ഇതിന്‍റെ ഭാഗമായി നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയ അധ്യായം എഴുതിച്ചേർത്തു. 45000 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കിമാറ്റി. പുതിയ കെട്ടിടങ്ങൾ ആധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചത്. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരണം തുടങ്ങി എല്ലാ രീതിയിലും കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒന്നു മുതൽ ഒമ്പതാം ക്ലാസുവരെ മുമ്പ് ഓൾ പ്രമോഷനായിരുന്ന സമ്പ്രദായം അവസാനിപ്പിച്ചു.

കുട്ടികളുടെ പഠനനിലവാരം ഉയർത്തി. ഏതെങ്കിലും വിഷയത്തിൽ കുട്ടികൾ പിന്നോട്ട് പോയാൽ അതിന്‍റെ ഉത്തരവാദിത്വം അധ്യാപകർക്കായിരിക്കുമെന്നും ഓരോ അധ്യാപകരും തനിക്ക് അവാർഡ് വേണമെന്ന് നിശ്ചയത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബി, എംഎൽഎ ഫണ്ടിൽ നിന്നും 1.47 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 4193 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ താഴെയും മുകളിലുമുള്ള നിലകളിൽ മൂന്ന് വീതം ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി വി അജിത്ത് കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ ജുമൈലത്ത്, സ്ഥിരംസമിതി അധ്യക്ഷനായ എം എസ് സന്തോഷ്, കെ പി ഉല്ലാസ്, ഉദയമ്മ, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം ടി കെ ശരവണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലതിക ഉദയൻ, ദീപ സുരേഷ്, ആര്യാട് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് സബിത, ചേർത്തല എഇഒ എൽ ജയലക്ഷ്മി, എസ്എസ്കെ ചേർത്തല ബിപിസി പി എസ് ബിജി, എച്ച്എം എം ഉഷാകുമാരി, പിടിഎ പ്രസിഡൻ്റ് ഇ കെ ജ്യോതിഷ്കുമാർ, പിടിഎ വൈസ് പ്രസിഡൻ്റ് സി എ സൈദ്, എസ്എംസി വൈസ് ചെയർമാൻ വി വിജയകുമാർ, കണക്കൂർ ദേവസ്വം പ്രസിഡൻ്റ് പി ബാലമുരളി, അധ്യാപക പ്രതിനിധി വി ആർ ബിന്ദു, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം