
തിരുവനന്തപുരം: സംസ്ഥാന പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് സാധൂകരണം നൽകി സർക്കാർ ഉത്തരവിറക്കി. നഗര മേഖകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സിന് രൂപം നൽകിയത്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്നും തെരഞ്ഞെടുത്ത 120 കമാണ്ടോകള്‍ക്കാണ് ഇതിനായി പരിശീലനം നൽകിയത്. ഡിജിപിയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് നഗര പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ നേരിടാൻ രൂപീകരിച്ച അവഞ്ചേഴ്സ് പ്രവർത്തിച്ചിരുന്നത്. ഡിജിപിയുടെ അപേക്ഷ പ്രകാരം സർക്കാരും അവഞ്ചേഴ്സ് രൂപീകരണത്തെ സാധൂകരിച്ച് ഉത്തരവിറക്കുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും തീവ്രവാദി വിരുദ്ധ വിഭാഗം ഐജിയുടെ കീഴിൽ അവഞ്ചേഴ്സിൻ്റെ പ്രവർത്തനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam