മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായുള്ള കമ്മീഷൻ പുനഃസംഘടിപ്പിച്ചു; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

Published : Nov 05, 2025, 04:57 PM IST
Kerala Cabinet Meet

Synopsis

സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുളള കമ്മീഷൻ പുനഃസംഘടിപ്പിച്ചു.ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുളള കമ്മീഷൻ പുനഃസംഘടിപ്പിച്ചു.ഹൈക്കോടതി റിട്ട. ജഡ്ജ് സി.എൻ. രാമചന്ദ്രൻ നായരാണ് ചെയർമാൻ. സെബാസ്റ്റ്യൻ ചൂണ്ടൽ, ജി.രതികുമാർ എന്നിവർ അംഗങ്ങളാകും.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാനും കാസർകോട്,വയനാട് മെഡിക്കൽ കോളേജുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

മന്ത്രിസഭായോഗ തീരുമാനങ്ങൾ (05/11/2025)

 

ആരോഗ്യ വകുപ്പിൽ തസ്തികകൾ

ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും.

തസ്തിക

കേരള പൊലീസ് അക്കാദമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളില്‍ രണ്ട് ആർമറർ പൊലീസ് കോൺസ്റ്റബിൾ തസ്തികകൾ വീതം ആകെ നാല് തസ്തികകൾ സൃഷ്ടിച്ചു.

കായിക താരങ്ങൾക്ക് ഇൻക്രിമെൻ്റ്

ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗ് ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അവതി രാധികാ പ്രകാശിന് മൂന്നും, സ്വിമ്മിംഗ് ഇനത്തിൽ വെളളി മെഡൽ നേടിയ ഷിബിൻ ലാൽ.എസ്.എസ്-ന് രണ്ടും അഡ്വാൻസ് ഇൻക്രിമെൻ്റ് അനുവദിക്കും.

നിയമനം

ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് നിലവില്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായ കൊച്ചി വടുതല സ്വദേശി വി എസ് ശ്രീജിത്ത്, എറണാകുളം നോര്‍ത്ത് സ്വദേശി ഒ വി ബിന്ദു എന്നിവരെ നിയമിക്കും. ശേഷിക്കുന്ന രണ്ട് സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ ഒഴിവികളിലേക്ക് കൊച്ചി സൗത്ത് ചിറ്റൂര്‍ സ്വദേശി എം എസ് ബ്രീസ്, കൊച്ചി തണ്ടത്തില്‍ ഹൗസിലെ ജിമ്മി ജോര്‍ജ് എന്നിവരെയും നിയമിച്ചു.

ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായി കൊച്ചി കടവന്ത്ര സ്വദേശി രാജി ടി. ഭാസ്കർ, മട്ടാഞ്ചേരി സ്വദേശി ജനാർദ്ദന ഷേണായ്, കൊച്ചി പവർ ഹൗസ് എക്സ്റ്റൻഷൻ റോഡിൽ താമസിക്കുന്ന എ. സി. വിദ്യ, കാക്കനാട് സ്വദേശി അലൻ പ്രിയദർശി ദേവ്, ഞാറക്കൽ സ്വദേശി ശില്പ എൻ. പി, കൊല്ലം, പുനലൂർ സ്വദേശി നിമ്മി ജോൺസൻ എന്നിവരെ നിയമിച്ചു.

ഡിജിറ്റൽ റീ സർവേ പ്രവര്‍ത്തന ചെലവ് ആര്‍ കെ ഐ വഹിക്കും

സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ 2026 മാര്‍ച്ച് 31 വരെയുള്ള ചെലവുകള്‍ക്കായി 50 കോടി രൂപ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടില്‍ നിന്നും അനുവദിക്കും.

ശമ്പള പരിഷ്ക്കരണം

കേരള ലാൻഡ് ഡെവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2016 ഏപ്രില്‍ ഒന്ന് പ്രാബല്യത്തിൽ അനുവദിക്കും. കെല്‍ട്രോണിലെ എക്സിക്യൂട്ടിവ്, സൂപ്പര്‍വൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ നടപ്പാക്കും.

പുനഃസംഘടിപ്പിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചു. ചെയര്‍മാനായി ഹൈക്കോടതി റിട്ട. ജഡ്‌ജ് സി.എൻ. രാമചന്ദ്രൻ നായർ, അംഗങ്ങളായി തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊട്ടാരക്കര സ്വദേശി ജി.രതികുമാർ എന്നിവരെ ഉള്‍പ്പെടുത്തി.

പുനര്‍നിയമനം

സുപ്രീം കോടതി സ്റ്റാന്‍റിംഗ് കൗണ്‍സിലര്‍മാരായി സി കെ ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ 2025 ജൂലൈ 23 മുതല്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമിച്ചു.

സേവന കാലാവധി ദീര്‍ഘിപ്പിച്ചു

കേരള റബ്ബർ ലിമിറ്റഡിന്‍െ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായ ഷീല തോമസ് ഐ.എ.എസ് (റിട്ട.)ന്റെ സേവന കാലാവധി, 09-09-2025 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.

ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്‍റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിംഗ് ഡയറക്ടറായുമുള്ള ജോൺ സെബാസ്റ്റ്യൻ്റെ സേവന കാലാവധി ദീർഘിപ്പിച്ചു.

ഭേദഗതി

അഴീക്കല്‍ തുമറമുഖ വികസനത്തിനായി മലബാർ ഇൻ്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് സമർപ്പിച്ച, ഡി.പി.ആറിനും സിഎംഡി (സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ്) തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ടിനും അംഗീകാരം നല്‍കിയ 22-08-2024 ഉത്തരവിലെ നിബന്ധനകള്‍ ധന വകുപ്പിന്‍റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യും.

സർക്കാർ ഗ്യാരന്‍റി

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 300 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരന്‍റി 15 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിയ്ക്കും.

പാട്ടത്തിന് നല്‍കും

ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ ഭൂമി തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് കെഎസ്എഫ്ഡിസിക്ക് പാട്ടത്തിന് നല്‍കും. പ്രതിവര്‍ഷം ആര്‍ ഒന്നിന് 100 രൂപ നിരക്കിലാണ് 10 വര്‍ഷത്തിന് പാട്ടത്തിന് നല്‍കുക.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു