എസ്എൻ ഓപ്പൺ സർവകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു

Published : Jul 22, 2026, 02:15 PM IST
SN Open University New Complex

Synopsis

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ച് സർക്കാർ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കുന്നതിനും മികച്ച നിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും സാധിക്കുന്ന പദ്ധതിയെന്ന് മന്ത്രി റോജി എം ജോൺ അറിയിച്ചു.

തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക അക്കാദമിക് - അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമ്മിക്കുന്നതിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതിയെന്ന് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഒരു നാടിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒന്നിച്ചു മുന്നേറാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

"2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വികസനത്തിൽ നിർണായകമായ ഒരു പുതിയ അധ്യായത്തിന് കൂടി തുടക്കമാവുകയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസം നേടുന്ന ഈ സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക അക്കാദമിക് - അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമ്മിക്കുന്നതിനായി 90 കോടി രൂപ ചെലവഴിച്ചുള്ള വികസന പദ്ധതികളിലേക്ക് നമ്മൾ കടക്കുകയാണ്.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള ശ്രീ. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതി. ഒരു നാടിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒന്നിച്ചു മുന്നേറാം".

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവ് നായ ആക്രമണം രൂക്ഷം: കൊച്ചിയിൽ കൂട്ടിരിപ്പുകാരിക്ക് കടിയേറ്റു; അത്താണിയിൽ കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവി; ഉന്നത നേതൃത്വം ഒഴിഞ്ഞുമാറരുത്, ഉത്തരവാദിത്വം ഏറ്റെടുക്കണം; അവലോകന റിപ്പോർട്ട് പുറത്ത്