തുറന്ന പോരിന് ഗവർണർ, ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി; പരിശോധിക്കുന്നത് 3 വർഷത്തെ നിയമനങ്ങൾ

Published : Aug 20, 2022, 12:47 PM ISTUpdated : Aug 20, 2022, 01:14 PM IST
തുറന്ന പോരിന് ഗവർണർ, ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി; പരിശോധിക്കുന്നത് 3 വർഷത്തെ നിയമനങ്ങൾ

Synopsis

വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ദില്ലിയിലുള്ള ഗവര്‍ണ‍ര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക.

തിരുവനന്തപുരം : കേരളത്തിലെ സ‍ര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് 
വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ വെക്കാൻ ഗവർണ‍ര്‍. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ദില്ലിയിലുള്ള ഗവര്‍ണ‍ര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക. 

'വിസി സിപിഎം കേഡറെ പോലെ, എല്ലാ ബന്ധു നിയമനങ്ങളും അന്വേഷിക്കും'; കടന്നാക്രമിച്ച് ഗവർണർ 

സർക്കാറിനും സർവ്വകലാശാലകളിലെ ബന്ധുനിയമനങ്ങൾക്കുമെതിരെ തുറന്ന പോരിനൊരുങ്ങുകയാണ് ഗവർണ‍ര്‍. മുഴുവൻ സർവ്വകലാശാലകളിലെയും മൂന്ന് വർഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. പ്രിയ വർഗ്ഗീസിൻറെ നിയമനം സ്റ്റേ ചെയ്ത ചാൻസില‍ര്‍ മുഴുവൻ സർവ്വകലാശാലകളിലെയും മുഴുവൻ ബന്ധുനിയമനങ്ങൾക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. ഓരോ സ‍ർവ്വകലാശാലകളുടെയും ചട്ടങ്ങൾ വ്യത്യസ്തമാണ്. പക്ഷെ സർവ്വകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസില‍ര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം. ക്രമക്കേട് കണ്ടെത്തിയാൽ നടപടി എടുക്കാം. വിരമിച്ച ഹൈക്കോടതി ജഡ്ജി, രാജ്യത്തെയും സംസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ. മുൻ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാകും അന്വേഷണം നടത്തുക. 

നിയമനങ്ങളുടെ മുഴുവൻ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവൻ നീങ്ങുന്നത്. ഇടത് സർക്കാർ വന്നശേഷം വിവിധ നേതാക്കളുടെ ഭാര്യമാരെ അടക്കം നിയമിച്ചതിൽ ഉയർന്നത് നിരവധി പരാതികളാണ്. പല പരാതികളും ചാൻസ്ലറുടെ പരിഗണനയിലുമാണ്. ഇതെല്ലാം പരിഗണിച്ചാകും അന്വേഷണം. 

പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്തതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്ന പറഞ്ഞ കണ്ണൂർ വിസി, ഗോപീനാഥ് രവീന്ദ്രനെതിരെ കടുത്ത രോഷത്തിലാണ് ഗവ‍ർണ്ണർ. പ്രിയയുടേത് രാഷ്ട്രീയ നിയമനം എന്ന് ആവർത്തിക്കുകയാണ് ഗവർണ്ണർ . കൂട്ട് നിന്ന് പ്രിയയെ പിന്തുണക്കുന്ന വിസിയുടെ നടപടിക്ക് പിന്നിലും രാഷ്ട്രീയതാല്പര്യം മാത്രമെന്ന പരസ്യവിമർശനം വിസിക്കെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചനയാണ്. തൻറെ അധികാരം കവരാനുള്ള നീക്കങ്ങളുമായി സർക്കാറും തീരുമാനങ്ങൾ ചോദ്യം ചെയ്ത് സർവ്വകലാശാലകളും പോകുന്ന പശ്ചാത്തലത്തിലാണ് ഗവർണ്ണർ വിട്ടുവീഴ്ചയില്ലാത്ത വലിയ നടപടികളിലേക്ക് നീങ്ങുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി