Asianet News MalayalamAsianet News Malayalam

'വിസി സിപിഎം കേഡറെ പോലെ, എല്ലാ ബന്ധു നിയമനങ്ങളും അന്വേഷിക്കും'; കടന്നാക്രമിച്ച് ഗവർണർ

രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റിയെന്നും ഇതിലെല്ലാം അന്വേഷണം നടത്തും. 


 

Kannur vc acts like cpm party cadre says governor arif mohammed khan
Author
Kerala, First Published Aug 20, 2022, 10:27 AM IST

ദില്ലി : കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറെ കടന്നാക്രമിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദവി മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു. കേരള സർവകലാശാലയിൽ പ്രമേയം പാസാക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നും താൻ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നുമാണ് ഗവർണറുടെ നിലപാട്. 

 

'പ്രിയ വര്‍ഗ്ഗീസിനെ ഒഴിവാക്കണം, റാങ്ക് പട്ടിക പുനക്രമീകരിക്കണം'; ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ

സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങുകയാണെന്ന് വ്യക്തമാണ്. കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിൽ കണ്ണൂർ വൈസ് ചാൻസലർക്ക് എതിരെ  നടപടിയിലേക്കാണ് ഗവർണർ നീങ്ങുന്നത്. വിസിക്ക് ഷോ കോസ് നോട്ടീസ് നൽകിയ ശേഷം, നടപടിയിലേക്ക് പോകാനാണ് തീരുമാനം. നിയമനം സ്റ്റേ ചെയ്തതിനെതിരെ സർവകലാശാല എടുക്കുന്ന നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നുണ്ട്. വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണ്ണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.

'സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണം': ഗവര്‍ണറെ പിന്തുണച്ച് വിഡി സതീശൻ 

അതേ സമയം, തന്നെ ഗവർണർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് കേരള സർവകലാശാല ഒരുങ്ങുന്നത്. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും. വിസി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം. ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല. പ്രമേയം വന്നാൽ കേരള വിസിക്ക് എതിരെ ഗവർണർ നടപടി എടുത്തേക്കും.

ഗവര്‍ണര്‍ വീട്ടുവീഴ്ചക്കില്ല,കണ്ണൂര്‍ യൂണിവേഴ്സിറ്റി വീസി ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുന്നുവെന്ന് സൂചന

Follow Us:
Download App:
  • android
  • ios