മൂന്ന് വമ്പൻ കരാറുകൾ, ആകെ 2000 കോടിയുടെ വികസനം; വിഴിഞ്ഞത്ത് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിനും തുടക്കം കുറിക്കുന്നു

Published : Feb 23, 2026, 07:12 PM IST
Pinarayi Vijayan

Synopsis

ഐ.ഒ.സി.എൽ, കോൺകോർ, സി.ഡബ്ല്യു.സി എന്നിവരുമായി ചേർന്നുള്ള ഈ പദ്ധതികളിലൂടെ ബങ്കറിങ് സൗകര്യങ്ങൾ, റെയിൽ ചരക്ക് നീക്ക സംവിധാനങ്ങൾ, ലോജിസ്റ്റിക്സ് പാർക്ക് എന്നിവ ഒരുക്കി വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിന് തുടക്കം കുറിക്കുകയാണ്.

തിരുവനന്തപുരം: വിഴിഞ്ഞ അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് വമ്പൻ കരാറുകളിൽ ഒപ്പിട്ട് സംസ്ഥാന സർക്കാർ. കരാർ വഴി വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിനും തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി.എൽ (IOCL), കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) എന്നിവരുമായി ചേർന്ന് 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് ഇന്ന് ധാരണാപത്രം ഒപ്പിട്ടത്.

ഐ.ഒ.സി.എല്ലുമായി 700 കോടി രൂപയുടെ കരാറാണ് ഒപ്പുവെച്ചത്. വിഴിഞ്ഞത്തെത്തുന്ന കൂറ്റൻ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായുള്ള വൻകിട ബങ്കറിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഇതോടെ വിഴിഞ്ഞം ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി മാറും. കോൺകോറുമായി 600 കോടിയുടെ കരാറും ഒപ്പിട്ടു. റെയിൽ വഴി സുരക്ഷിതമായി രാജ്യമെമ്പാടും ചരക്ക് എത്തിക്കാനുള്ള കണ്ടെയ്‌നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും വികസിപ്പിക്കുയാണ് ലക്ഷ്യം. സി.ഡബ്ല്യു.സിയുമായും 700 കോടി രൂപയുടെ ധാരണപത്രത്തിൽ ഒപ്പുവെച്ചു. അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കും വലിയ ഗോഡൗണുകളും കരാറിന്റെ ഭാ​ഗമായി ഒരുക്കു.

സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെ നിർമ്മിക്കുന്ന ഈ പാർക്കിൽ വലിയ കോൾഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും സജ്ജീകരിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കുമ്പോഴും, കപ്പലുകൾക്കാവശ്യമായ ഇന്ധനം, യാർഡുകൾ, ചരക്ക് നീക്കാനുള്ള റെയിൽ ഗതാഗതം എന്നീ തന്ത്രപ്രധാന സംവിധാനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂർക്കാരനായി, അന്തസ് കാത്ത് സൂക്ഷിക്കാത്ത നടപടി'; സുരേഷ് ഗോപിക്കെതിരെ ജോസഫ് ടാജറ്റ്
റമദാനിലെ പതിവ് തെറ്റിക്കാതെ യൂസഫലി, ആശ്രമത്തിലെ അന്നദാനത്തിന് 25 ലക്ഷം; പോത്തൻകോട് ശാന്തിഗിരിക്ക് സ്നേഹ സമ്മാനം