കേരളത്തിൽ ഇന്നും അതിതീവ്രമഴ മുന്നറിയിപ്പ്; റെഡ് അലർട്ട് ഇടുക്കിയില്‍; 11 ജില്ലകളിൽ ഓറഞ്ച്, അതിജാഗ്രത വേണം

Published : Jul 05, 2023, 01:02 PM ISTUpdated : Jul 05, 2023, 01:44 PM IST
കേരളത്തിൽ ഇന്നും അതിതീവ്രമഴ മുന്നറിയിപ്പ്; റെഡ് അലർട്ട് ഇടുക്കിയില്‍; 11 ജില്ലകളിൽ ഓറഞ്ച്, അതിജാഗ്രത വേണം

Synopsis

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

48 മണിക്കൂറായി സംസ്ഥാനത്ത് തുടരുന്ന തീവ്ര, അതിതീവ്ര മഴയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഇന്നലെ രാത്രിയിലും ഇന്നുമായി അൻപതോളം വീടുകൾ ഭാഗികമായി തകർന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ അട്ടപ്പാടി ഇരുട്ടിലായി. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. തിരുവല്ലയിൽ പള്ളി തകർന്നുവീണു. ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ. കനത്ത മഴയെ തുടർന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകർന്നുവീണു. ആളപായമില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴകാക്കമുള്ള പള്ളി തകർന്ന വീണത്. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ 33 Kv ലൈനിലേക്ക് മരം വീണത്തോടെ അട്ടപ്പപ്പടി ഇരുട്ടിലായി. അട്ടപ്പാടി ഷോളയൂരിൽ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നത്.

Also Read: ചാലക്കുടിയിൽ മിന്നൽ ചുഴലി; മരങ്ങള്‍ കടപുഴകി വീണു, വ്യാപക നാശനഷ്ടം

അതേസമയം, കേരളത്തിൽ ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. നരേഷ് അറിയിച്ചു. നാളെ മുതൽ മഴയുടെ തീവ്രത കുറയും. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നും  മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രത വേണമെന്നും ഡോ. നരേഷ് കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത്  തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. മൺസൂൺ പാത്തിയുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ  സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അസാധാരണ സ്ഥാനത്തത് നിന്നും  തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രാദേശിന്‌ സമീപത്തായാണ് നിലകൊള്ളുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴയ്ക്ക്  സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ