തെരുവ് നായകളെ വിഷം നൽകി കൊന്നതിൽ കേസെടുക്കണം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

Published : Sep 14, 2022, 05:03 PM ISTUpdated : Sep 14, 2022, 05:15 PM IST
തെരുവ് നായകളെ വിഷം നൽകി കൊന്നതിൽ കേസെടുക്കണം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

Synopsis

ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്.

കൊച്ചി : എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നൽകിയതെന്ന് തിരിച്ചറി‍യുന്നതോടെയാണ് ഉദ്യോഗസ്ഥർ മറ്റ് നടപടികളിലേക്ക് കടക്കുക. 

 

പാലക്കാട്ട് തെരുവ് നായ ആക്രമണം; ജോലികഴിഞ്ഞ് മടങ്ങിയ യുവതിക്ക് കടിയേറ്റു

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാണ്. ഇടുക്കിയിൽ രണ്ട് പേർക്ക് ഇന്ന് കടിയേറ്റു. ഇടുക്കിയിലും എറണാകുളത്തുമായി വളർത്ത് ആടുകളേയും കോഴികളേയും നായകൾ കടിച്ചു കൊന്നു. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമനാണ് കടിയേറ്റത്. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ മകനാണ് നായയെ തുരത്തിയത്. പരിക്കേറ്റ ലളിത കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിർമ്മല സിറ്റിയിൽ തന്നെയുള്ള പ്ലാത്തോട്ടത്തിൽ അരുൺ മോഹനും ഇന്നലെ പട്ടി കടിയേറ്റിരുന്നു. രാത്രി വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് അരുണിനെ തെരുവുനായ കടിച്ചത്. എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ മൂന്ന് ആടുകളെ നായകൾ കടിച്ചു കൊന്നു. ഒരാടിനെ കടിച്ച്  ഗുരുതരമായി പരിക്കേല്‍പ്പിച്ചു. കക്കാട്ടൂരിലെ പ്ലാക്കോട്ട് ശിവശങ്കരൻ നായരുടെ ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.

ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു 

ഇടുക്കി അടിമാലി വാളറയിൽ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കുളമാംകുടി  ജോര്‍ജ്ജിന്‍റ കോഴിഫാമിലാണ് അക്രമണം. കൂത്താട്ടുകുളത്ത്  നിരപ്പേൽ ശശിയുടെ 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. പ്രദേശത്തു ആഴ്ചകൾക്ക് മുന്പ് പേവിഷബാധയേറ്റ് പശു ചത്തിരുന്നു. കണ്ണൂർ കൂത്തു പറന്പിൽ പശുവിന് പേ വിഷബാദ. ചിറ്റാരിപറമ്പിൽ ഇരട്ടക്കുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേ വിഷബാധ. കണ്ണൂർ ചാലയിൽ ഇന്നലെ പേവിഷബാധയോറ്റ പശു ചത്തിരുന്നു. 


 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ
'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്