
കൊച്ചി: കുട്ടികളിൽ ഗർഭധാരണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണ്ടത് അത്യന്താപേക്ഷിതമാണ്. സ്കൂളുകളിൽ നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അധികൃതർ വീണ്ടുവിചാരം നടത്താൻ സമയമായെന്നും കോടതി കുറ്റപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്ന് ഗർഭം ധരിച്ച പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിനിടെയാണ് കോടതി കുടുത്ത ആശങ്ക രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ സുലഭമായി അശ്ലീല വീഡിയോകൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഇത് കുട്ടികളുടെ മനസ്സിനെ തെറ്റായ വഴിയിലേക്ക് എത്തിക്കുന്നുണ്ട്.
ഇന്‍റർനെറ്റിന്‍റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കൽ അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് വിജി അരുൺ പറഞ്ഞു. ലൈംഗികാതിക്രമങ്ങളുടെ അനനന്തര ഫലത്തെക്കുറിച്ച് കുട്ടികളിൽ ആവശ്യമായ അവബോധം ഉണ്ടാക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെടുവെന്ന് മറ്റൊരു സിംഗിൾ ബഞ്ച് നിരീകിഷിച്ചിരുന്നതായും കോടതി ചൂണ്ടികാട്ടി.
ഇത്തരത്തിൽ ഗർഭം ധരിക്കണ്ടിവരുന്ന കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസീകവുമായ പ്രശ്നവും, അവളുടെ കുടുംബം അനുഭവികേണ്ടിവരുന്ന ഒറ്റപ്പെടലും പരിഗിണിച്ചാണ് സർക്കാർ ആശുപത്രിയിൽ സുരക്ഷിതമായ രീതിയിൽ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. നവജാതശിശുവിന് ജീവനുണ്ടെങ്കിൽ കുട്ടിയെ ആരോഗ്യത്തോടെ വളർത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.
തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നമ്പര്‍ നൽകുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്
കുന്നംകുളത്തെ യുവതി നേരിട്ടത് ഒരു വർഷം നീണ്ട കൊടിയ പീഡനം, എല്ലാം ബന്ധുവുമായി അടുപ്പമുണ്ടെന്ന പേരിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam