Asianet News MalayalamAsianet News Malayalam

തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നമ്പര്‍ നൽകുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

വന്യു ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ് വേർഡുമുപയോഗിച്ച് കരാർ ജീവനക്കാരാണ് പലയിടത്തും ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്ന് വിജിലൻസ് കണ്ടെത്തി. 

Widespread irregularities were found during the vigilance inspection
Author
തിരുവനന്തപുരം, First Published Jul 23, 2022, 5:43 PM IST

തിരുവനന്തപുരം: ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കെട്ടിട നമ്പര്‍ നൽകുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിൻ്റെ പ്ലാൻ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നൽകിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് 59 നഗരസഭകളിലാണ് വിജിലൻസിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.

തിരുവനന്തപുരം വഞ്ചിയൂരിൽ ഷോപ്പിംഗ് കോംപ്ലക്സിന് അനധികൃതമായി ഉദ്യോഗസ്ഥര്‍ അനുമതി നൽകിയതായി കണ്ടെത്തി. കൊച്ചി കോര്‍പ്പറേഷൻ്റെ ഇടപ്പള്ളി സോണൽ ഓഫീസിലും വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. റവന്യു ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ് വേർഡുമുപയോഗിച്ച് കരാർ ജീവനക്കാരാണ് പലയിടത്തും ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്നും വിജിലൻസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വടക്കൻ മേഖലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി , കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. കാസർകോട് തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പറില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് വിജിലൻസ് 53 മുൻസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11 മണി മുതലാണ് വിജിലൻസ് മിന്നൽ പരിശോധന തുടങ്ങിയത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവിധ നഗരസഭകളിലും ക്രമക്കേട് കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ നഗരസഭകളിൽ കെട്ടിട നമ്പർ തട്ടിപ്പ്. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട്  നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസ് റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

കെട്ടിട നമ്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായാണ് വിജിലൻസ് വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉടൻ കേസെടുത്ത് അടുത്ത നടപടികളിലേക്ക് പോകുമെന്നും വിജിലൻസ് വ്യക്തമാക്കി.

കാസര്‍കോടും കെട്ടിട നമ്പര്‍ ക്രമക്കേട് കണ്ടെത്തി 

കാസര്‍കോട്: വിജിലൻസ് പരിശോധനയിൽ  കാസർകോടും കെട്ടിട നമ്പർ ക്രമക്കേട് നടത്തി. തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പറില്ലെന്ന് പരിശോധനയിൽ വ്യക്തമായി. 42 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുള്ള ഫ്ളാറ്റാണ് ഇത്. ഇപ്പോൾ 25 കുടുംബങ്ങൾ ആണ് ഈ കെട്ടിട്ടത്തിൽ താമസിക്കുന്നത്.  ഒരു വർഷമായി ഇവിടെ ആളുകൾ താമസമുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. നഗരത്തിലെ മറ്റു മൂന്ന് കെട്ടിടങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios