കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി ഉടമകൾ തീർക്കണമെന്ന് ഹൈക്കോടതി, വാടക കുടിശിക പിടിക്കാനും നിർദേശം

Published : Oct 24, 2026, 10:15 AM IST
kerala high court orders ktdfc to repair kozhikode ksrtc bus terminal

Synopsis

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. അലിഫ് ബിൽഡേർസിൽ വാടക കുടിശിക പിടിക്കാനും കോടതി നിർദേശിച്ചു. നൽകിയില്ലെങ്കിൽ കരാർ വ്യവസ്ഥ പ്രകാരം നടപടി എടുക്കാം. വിള്ളൽ അടക്കമുള്ള പ്രശ്നത്തിന് ചെന്നൈ ഐഐടി നിർദേശിച്ച അറ്റകുറ്റപണി ആര് ചെയ്യുമെന്നത് വിവാദമായിരുന്നു. ഉടമസ്ഥരും, വാടകക്കാരും തർക്കമായതോടെ പണി നടന്നിരുന്നില്ല. ഇതിലാണ് ഹൈക്കോടതി വിധി.

അലിഫ് ബിൽഡർസ് ആണ് കോടതിയെ സമീപിച്ചത്. അറ്റക്കുറ്റപണിക്ക് 30 കോടിയാണ് ഐഐടി കണക്കാക്കിയത്. ഒടുവിൽ ബർട്ടൺഹിൽ എഞ്ചിനീയറിങ് കോളേജ് നടത്തിയ പഠനത്തിൽ ഇത് 6.3 കോടി ആയി കുറഞ്ഞു. ഇതുവരെ കിട്ടാത്ത വാടക പിടിക്കാനും കോടതി വിധിയോടെ വഴി തെളിഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിയാദിലേക്ക് പുതിയ സർവീസ്, ബഹ്‌റൈനിലേക്കും കുവൈത്തിലേക്കും അധിക സർവീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ശൈത്യകാല സർവീസുകളിൽ വർധന
`പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ല'; വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന് കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്