വിവാഹം കഴിച്ചാലും കന്യാസ്ത്രീ ആയാലും സ്വത്തില്ല! പിതാവിൻ്റെ ധനനിശ്ചായാധാരത്തിലെ വ്യവസ്ഥ തള്ളി ഹൈക്കോടതി

Published : May 16, 2026, 11:55 AM IST
KERALA HIGH COURT

Synopsis

വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ പിതൃസ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. പിതാവിൻ്റെ ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ പ്രകാരം സഹോദരിയുടെ സ്വത്തിൽ അവകാശമുന്നയിച്ച സഹോദരൻ്റെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി.

കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ പിതൃ സ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം വ്യവസ്ഥകൾ കരാർ നിയമത്തിനും പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. പിതാവ് തയ്യാറാക്കിയ ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ ചൂണ്ടിക്കാണിച്ച്, സഹോദരിയുടെ വിഹിതത്തിൽ അവകാശമുന്നയിച്ച് വൈക്കം സ്വദേശി വർക്കിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരൻ വിധി പ്രസ്താവിച്ചത്.

1965ൽ തയ്യാറാക്കിയ ധനനിശ്ചയാധാരം പ്രകാരം വർക്കിയുടെ സഹോദരി കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹിതയാകുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ ഭൂമി മകന് ലഭിക്കുമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. പിന്നീട് 1971ൽ കത്രീന വിവാഹിതയായി ജർമനിയിലേക്ക് പോയി. പിതാവ് 1983ൽ മരിച്ചു. തുടർന്ന് ആധാരത്തിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വർക്കി സ്ഥലം സ്വന്തം പേരിൽ വരവ് ചെയ്യാൻ ശ്രമിച്ചു. ഇതിനെതിരെ സഹോദരി കോടതിയെ സമീപിച്ചു. ആദ്യ ഘട്ടത്തിൽ അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കിലും അപ്പീലിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി കത്രീനയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.

ഇതിനെതിരെയാണ് വർക്കി ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കുന്നതിനെയോ കന്യാസ്ത്രീ ജീവിതം സ്വീകരിക്കുകയോ ചെയ്യുന്നത് സ്വത്തവകാശം തടയുന്ന രീതിയിലുള്ള വ്യവസ്ഥ ഇന്ത്യൻ കരാർ നിയമത്തിലെ 26ാം വകുപ്പ് പ്രകാരം അസാധുവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇത് പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പിതാവ് നൽകിയ 10 സെന്റ് സ്ഥലത്തിൽ കത്രീനയ്ക്ക് പൂർണ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവ്'; അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് ആ​ഗ്രഹമെന്ന് ഷാനിമോൾ
ഡീൻ കുര്യാക്കോസിനെതിരായ അധിക്ഷേപ പരാമർശം; ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി