വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Published : Nov 17, 2026, 01:44 PM IST
Kerala Police

Synopsis

വഞ്ചനാ പരാതിയില്‍ ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. മുൻ സെക്രട്ടറി ബാലമുരളി കൃഷ്ണൻ, കൊച്ചി ദർബാർ ആർട്ട് ഗാലറി ചെയർമാൻ മുരളി ചീരോത്ത്, കെയർടേക്കർ അജികുമാർ എന്നിവർക്കെതിരെയാണ് കേസ്.

കൊച്ചി: കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാ പരാതിയിൽ കേസ്. എറണാകുളം ദർബാർ ആർട്ട് ഗ്യാലറിയിൽ കഫേ തുടങ്ങാൻ ടെൻഡർ നേടിയ തൃശ്ശൂർ സ്വദേശി നിസാമുദ്ദീന്‍റെ പരാതിയിലാണ് കേസ്. 14 ലക്ഷം നഷ്ട്ടം ഉണ്ടാക്കിയെന്ന പരാതിയിൽ ദർബാർ ആർട്ട് ഗ്യാലറി ചെയർമാൻ മുരളി ചീരോത്ത്, കെയർടേക്കർ അജികുമാർ എന്നിവർക്കെതിരെയുമാണ് കേസ്.

ലക്ഷങ്ങളുടെ നഷ്ടത്തെക്കുറിച്ച് അടുത്തിടെയാണ് തൃശൂർ സ്വദേശിയായ സംരംഭകൻ നിസാമുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിക്കുന്നത്. 2022 ലാണ് എറണാകുളം ദർബാർ ആർട്ട് ഗ്യാലറിക്ക് സമീപം കഫേ തുടങ്ങാൻ ടെൻഡർ നേടുന്നത്. കടമെടുത്ത് ലക്ഷങ്ങൾ മുറുക്കിയാണ് ‘curated കഫേ’ എന്ന സ്ഥാപനം തുടങ്ങിയത്. എന്നാൽ ലൈസൻസിനായി കോർപ്പറേഷനെ സമീപിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി നിസാമുദ്ദീൻ മനസ്സിലാക്കിയത്. സ്ഥലത്ത് ലൈസൻസ് ലഭിക്കില്ലെന്ന് മറച്ചുവെച്ച് അക്കാദമി അധികൃതർ തന്നെ വഞ്ചിച്ചെന്നാണ് പരാതി.

ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ബാലമുരളി കൃഷ്ണൻ, കൊച്ചി ദർബാർ ഹാർട്ട് ഗാലറി ചെയർമാൻ മുരളീ ചീരോത്ത് കെയർടേക്കർ അജികുമാർ എന്നിവർക്കെതിരെയാണ് പരാതി. 14 ലക്ഷം രൂപയുടെ അന്യായ നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ ആദ്യം കേസെടുക്കാതിരുന്ന എറണാകുളം സെൻട്രൽ പൊലീസ് കോടതി നിർദ്ദേശത്തെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. കടം പെരുകിയതോടെ ടാക്സി ഓടിച്ചാണ് നിലവിൽ നിസാമുദ്ദീൻ ഉപജീവനം നടത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു
വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; തീർത്ഥാടകർക്ക് ഇന്ന് മുതൽ കേരളീയ സദ്യ; വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത് 60,000 പേര്‍