ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് വധം: 11 പ്രതികൾ കുറ്റക്കാർ; കോടതിക്ക് മുന്നിൽ സംഘർഷാവസ്ഥ

Published : Nov 17, 2026, 12:16 PM ISTUpdated : Nov 17, 2026, 12:32 PM IST
Mannanthala Ranjith Murder Verdict

Synopsis

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആണ് വിധി പറഞ്ഞത്. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്ത് 2008 ഒക്ടബോർ 17നാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടബോർ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കോട്ടമുകളിലെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ ആണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ ആക്രമണം നടത്തിയത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന പൊലീസുകാർ കൂറുമായിരുന്നു.

കോടതിക്ക് മുന്നിൽ സംഘർഷാവസ്ഥ

മണ്ണന്തല രഞ്ജിത് വധക്കേസ് വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും. പ്രതികളുമായി പൊലീസ് വാഹനം പുറത്തേക്ക് വന്നതിനെ തുടർന്ന് ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിനിടെ, ബസിലുണ്ടായിരുന്ന പ്രതികളും തിരികെ ആക്രോശിച്ചു. ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതിനിടെ ആണ് ഉന്തും തള്ളും ഉണ്ടായത്. സ്ഥലത്തേക്ക് സിപിഎം പ്രവർത്തകർ കൂടി എത്തിയതോടെ ബിജെപി - സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇരുവിഭാഗങ്ങളെയും ഇരുവശങ്ങളിലേക്ക് നീക്കി സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ശ്രമം നടത്തുകയാണ്. പ്രദേശത്തേക്ക് കൂടുതൽ പൊലീസ് സംഘം എത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാനുള്ള ശ്രമം മുളയിലേ നുള്ളി, പ്രതിഷേധത്തിൽ മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്
സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: നടപടിയുമായി സർക്കാർ, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ