'ലൈഫ് ജാക്കറ്റ് എടുത്ത് ഉയര്‍ത്തി കാണിച്ച് കൊണ്ടാണ് ചാടുമെന്ന് പറഞ്ഞത്. ഇതോടെ ജീവനക്കാരും മറ്റ് യാത്രക്കാരും പരിഭ്രാന്തിയിലായി.'

മംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ബി.സി മുഹമ്മദ് എന്ന യുവാവിനെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസിന്റെ പരാതിയിലാണ് നടപടി. എട്ടാം തീയതി ദുബായി-മംഗളൂരു IX814 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. 

''മെയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രക്കിടെയാണ് മുഹമ്മദ് ജീവനക്കാരോട് മോശമായി പെരുമാറിയത്. ഒരു യാത്രക്കാരന്റെ പേര് പറഞ്ഞാണ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്. പിന്നാലെ വിമാനത്തില്‍ നിന്ന് കടലിലേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ലൈഫ് ജാക്കറ്റ് എടുത്ത് ഉയര്‍ത്തി കാണിച്ച് കൊണ്ടാണ് ചാടുമെന്ന് പറഞ്ഞത്. ഇതോടെ ജീവനക്കാരും മറ്റ് യാത്രക്കാരും പരിഭ്രാന്തിയിലായി.'' തുടര്‍ന്ന് വിമാനം മംഗളൂരുവില്‍ ലാന്‍ഡ് ചെയ്തയുടന്‍ എയര്‍പോര്‍ട്ടിലെ സുരക്ഷ ജീവനക്കാര്‍, മുഹമ്മദിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്ന് ബാജ്‌പെ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ജീവനക്കാരോടും സഹയാത്രക്കാരോടും മോശമായി പെരുമാറി, വിമാനയാത്രയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തി തുടങ്ങിയ കുറ്റങ്ങളാണ് മുഹമ്മദിനെതിരെ ചുമത്തിയത്. വിമാന കമ്പനി അധികൃതര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്ത് മുഹമ്മദിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. 

'ഹരിഹരന്റെ സംസാരത്തിലും അതേ പൊതുബോധം'; അധിക്ഷേപ പരാമര്‍ശത്തില്‍ സജിതാ മഠത്തില്‍

YouTube video player