സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സമ്പൂർണ സൈബർ റെസിലിയന്‍റ് കേരളം, 'ക്ലിക്ക്' ജനകീയ മുന്നേറ്റത്തിന് ഇന്ന് തുടക്കം; മമ്മൂട്ടിയടക്കം അണിനിരക്കും

Published : Oct 31, 2026, 12:14 AM IST
CLICK

Synopsis

സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പും കേരള പൊലീസും ചേർന്ന് നടപ്പാക്കുന്ന 'ക്ലിക്ക്' (CLICK) ജനകീയ പ്രചാരണത്തിന് ഇന്ന് തുടക്കം. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം നിർവഹിക്കുമ്പോൾ മമ്മൂട്ടിയും സാന്നിധ്യമാകും

കൊച്ചി: സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പാക്കുന്ന ക്ലിക്ക് - CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന്‌ ഇന്ന് തുടക്കമാകും. 2027 ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ന് രാവിലെ 10.30 ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ക്യാംപെയ്‌നിന്റെ ഭാഗമാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ടി ജെ വിനോദ്‌ എം എൽ എ അധ്യക്ഷനാവും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു, സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ആസാദ്‌ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയൻ തുടങ്ങിയവർ പങ്കെടുക്കും. സൈബർ സേഫ്‌ വില്ലേജ്‌, സൈബർ റെസിലിയന്റ്‌ സെന്ററുകൾ, സൈബർ ക്യാപ്‌ടൻമാർ, സൈബർ ഫസ്‌റ്റ്‌ റെസ്‌പോണ്ടേഴ്‌സ്‌ എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം

ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയും സൈബർ സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വളർത്തുകയുമാണ് CLICK ലക്ഷ്യമിടുന്നത്. സൈബർ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങൾ ഉണ്ടായാൽ വേഗത്തിൽ അതിജീവിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയാണ് സൈബർ റെസിലിയൻസ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് സൈബർ സുരക്ഷയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് CLICK വിഭാവനം ചെയ്യുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിൽ കേരള പൊലീസിനൊപ്പം പൊതുജനങ്ങൾക്കും സജീവ പങ്കാളികളാകാൻ അവസരമൊരുക്കും. 'അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം' എന്ന സന്ദേശവുമായി സുരക്ഷിതവും ഉത്തരവാദിത്തപൂർണവും സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ശേഷിയുള്ളതുമായ കേരളം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ശ്രമത്തിനാണ് CLICK തുടക്കം കുറിക്കുന്നത്. ഡിജിറ്റൽ ലോകത്ത് സമ്പൂർണ്ണ സുരക്ഷ എന്ന ഒന്നില്ല. ഏതെങ്കിലും വിധത്തിൽ സൈബർ കുറ്റവാളികൾ വ്യക്തികളെ ടാർഗറ്റ് ചെയ്തുവെന്നിരിക്കും. അങ്ങനെ സംഭവിച്ചാൽ ഭയവും നാണവും മൂലം ഉൾവലിയാതെ സ്വയം പ്രതിരോധിക്കാനും നഷ്ടത്തിൽ നിന്നും അപമാന ഭയത്തിൽ നിന്നും കരകയറാനും സമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം
ബാറിലെ മദ്യപാനത്തിന് ആധാർ കാർഡ് എല്ലാവർക്കുമല്ല, വ്യക്തത വരുത്തി എക്സൈസ് മന്ത്രി; '23 വയസായില്ലെന്ന് സംശയം തോന്നുന്നവരുടെ ആധാർ പരിശോധിക്കണം'