
കൊച്ചി: കേരളത്തിലെ സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടന്ന് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. വീഴ്ച വരുത്തുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാവും വിധം, നിയമ ഭേദഗതിക്കുള്ള ശുപാർശ ലഭിച്ചിട്ടുണ്ടന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാർ നടപടി അഭിനന്ദനാർഹമാണന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് സ്ഥിര നിഷേപം തിരികെ നൽകിയല്ലെന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. കോടതി ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തിൽ സഹകരണ രജിസ്ട്രാർ പിബി നൂഹിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam