'ബിന്ദുവിന്‍റെ വോട്ട് മറ്റാരോ ചെയ്തു', അടൂരില്‍ കള്ളവോട്ട്, ആരോപണം ശരിവെക്കുന്ന സംഭവമെന്ന് ആന്‍റോ ആന്‍റണി

Published : Apr 26, 2024, 10:20 AM ISTUpdated : Apr 26, 2024, 10:52 AM IST
'ബിന്ദുവിന്‍റെ വോട്ട് മറ്റാരോ ചെയ്തു', അടൂരില്‍ കള്ളവോട്ട്, ആരോപണം ശരിവെക്കുന്ന സംഭവമെന്ന് ആന്‍റോ ആന്‍റണി

Synopsis

വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്ന് ആന്‍റോ ആന്‍റണി 

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം. അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്നാണ് പരാതി. ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്. കള്ള വോട്ട് ആരോപണം ശരി വെയ്ക്കുന്ന സംഭവമാണ് അടൂരിലേതെന്ന് ആന്റോ ആന്റണി ആരോപിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

ഇതിനിടെ, താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി ആന്റോ ആൻറണി രംഗത്തെത്തി. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്.  ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ട്. ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി വ്യക്തമാക്കി.


ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി
ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്. ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു. 

Kerala Lok Sabha Election 2024 LIVE updates


 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി