
തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ഇവരെ പൊലീസ് ഇടപെട്ടല്ല ആശുപത്രിയിലേക്ക് മാറ്റിയതല്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതിനിടെ, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടുകയായിരുന്നു. പോലീസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമരപ്പന്തൽ പൊളിച്ചതും പൊലീസ് നടപടിയും
സമരം ആരംഭിച്ച് 129-ാം ദിവസമായിരുന്നു കഴിഞ്ഞ രാത്രി പോലീസെത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് നേടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ.
പൊലീസിന്റെ വിശദീകരണം
സുപ്രീം കോടതിയുടെ വിധി പ്രകാരമാണ് പന്തൽ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. നടക്കാനുള്ള അവകാശം നിഷേധിച്ച് പന്തൽ കെട്ടിയാൽ പൊളിക്കണമെന്നാണ് കോടതി നിർദ്ദേശം. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസ് വന്നതോടെയാണ് നടപടിയെന്നും നിരവധി പ്രാവശ്യം നോട്ടീസ് നൽകിയ ശേഷമാണ് പന്തൽ പൊളിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണർ അരുൺ ബി. കൃഷ്ണ വ്യക്തമാക്കി. പൊലീസ് നടപ്പാക്കുന്നത് സർക്കാരിന്റെ വാക്കുകളാണെന്നും പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നതിൽ വിരോധമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും നേരത്തെ വളർമതി പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam