നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ശുപാർശ; എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നു

Published : Jun 20, 2026, 02:37 PM IST
 Kerala NGO Association

Synopsis

ആയുർവേദ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നു. ആയുർവേദ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം ശുപാർശ ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം: നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നു. ആയുർവേദ വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം ശുപാർശ ചെയ്തിരിക്കുന്നത്. എൻജിഒ അസോസിയേഷൻ ഡിഎച്ച്എസ് ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് ലെറ്റർ പാഡ്. ശുപാർശ നൽകിയിട്ടില്ലെന്നും ലെറ്റർ പാഡിനെക്കുറിച്ച് അറിയില്ലെന്നും അസോസിയേഷൻ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ അന്യായമായി സ്ഥലംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച് സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയൻ പ്രതിഷേധിക്കുന്നതിനിടെയാണ് സ്ഥലംമാറ്റ ശുപാർശയുമായി കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം അവസാനം എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ പത്ത് വർഷം യുഡിഎഫ് അനുകൂല ജീവനക്കാര്‍ അനുവദിച്ച യാതനകള്‍ മറിക്കില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലാങ്കരയിൽ ആൾമറയില്ലാത്ത കിണറ്റിൽ കാട്ടാന വീണു; ജെസിബി ഉപയോഗിച്ച് മൺതിട്ടയൊരുക്കി വനംവകുപ്പിന്റെ രക്ഷാപ്രവർത്തനം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് വകുപ്പ് മന്ത്രി ലിജു മുൻകൂട്ടി വിവരമറിഞ്ഞില്ലെന്ന് സൂചന, യുഡിഎഫ് സർക്കാറിലും വിവാദം