പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനം; കേരളാ പൊലീസ് ഹെലികോപ്‍റ്റര്‍ വാടകയ്‍ക്കെടുക്കുന്നു

By Web TeamFirst Published Dec 1, 2019, 3:33 PM IST
Highlights

പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുന്നത്.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി കേരളാ പൊലീസ് ഹെലികോപ്റ്റർ വാടകയ്‍ക്കെടുക്കുന്നു. ഇതുസംബന്ധിച്ച് പവൻ ഹാൻസെന്ന കമ്പനിയുമായി ധാരണയായി. നക്സൽ വിരുദ്ധ പ്രവർത്തനത്തിനും പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനുമായാണ് ഹെലികോപ്റ്റർ വാടകയ്‍ക്കെടുക്കുന്നത്. പ്രതിമാസം 20 മണിക്കൂർ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. 

ഇതിനായി ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്ക്കേണ്ടത്. കേന്ദ്ര സർക്കാരിന്‍റെ ഫണ്ട് ഇതിനായി ഉപയോഗിക്കും. പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുന്നത്. ഇതുസംബന്ധിച്ച് ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും. പ്രളയകാലത്ത് ഹെലികോപ്റ്ററിന്‍റെ അപര്യാപ്ത രക്ഷാപ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. 


 

click me!