
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിസംബർ 17 ന് തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം ചേരും. 17 ന് രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസലാണ് യോഗം ചേരുക. ഇടുക്കിയിലെ വിവിധ കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. അതേസമയം ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ കട്ടപ്പനയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
ജോസ് കെ മാണി എംപി സമരം ഉദ്ഘാടനം ചെയ്തു. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും കഴിഞ്ഞ ഓഗസ്റ്റിന് 22ന് സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പൂർണമായി പിൻവലിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഈ വിഷയം യുഡിഎഫ് ഉന്നയിച്ചിരുന്നു. തുടർന്ന് സർവകക്ഷിയോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ സഭ സമ്മേളനം പൂർത്തിയാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിരാഹരസമരം തുടങ്ങിയതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam