
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കേരളാ തീര പ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കണം. ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവർക്കും പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശം നൽകി. ജാഗ്രതാ നിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പൊലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം
വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam