പൊലീസുകാരുടെ സത്പ്രവൃത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുള്ള നീക്കവുമായി കേരള പൊലീസ്

Published : Feb 16, 2023, 01:06 PM ISTUpdated : Feb 16, 2023, 02:22 PM IST
പൊലീസുകാരുടെ സത്പ്രവൃത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുള്ള നീക്കവുമായി കേരള പൊലീസ്

Synopsis

അർഹരായ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അംഗീകാരവും ബഹുമതികളും നൽകുമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്‍റെ ഓഫീസില്‍ നിന്നുള്ള സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. 

തിരുവനന്തപുരം: രൂക്ഷമാവുന്ന വിമര്‍ശനങ്ങള്‍ക്കിടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി കേരള പൊലീസ്. കഴിഞ്ഞ കുറച്ചേറെ നാളുകളായി കേരളാ പൊലീസ് വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പ്രത്യേകിച്ചും യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ പ്രവര്‍ത്തികള്‍‌ പൊലീസിന് നാണക്കേടുണ്ടാക്കുന്നുവെന്ന് പല കോണില്‍ നിന്നും ആക്ഷേപം ഉയരുമ്പോള്‍. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്. അതിനായി പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചെയ്യുന്ന സത്പ്രവൃത്തികള്‍ സമൂഹത്തിന് മുന്നിലേക്കെത്തിക്കുവാനും അത്തരം പ്രവര്‍ത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുള്ള നീക്കത്തിലാണ് കേരള പൊലീസ്. 

ഗുഡ് വര്‍ക്ക് സെല്ലിന് കീഴിലാണ് ഈ പുതിയ നീക്കം. ഡ്യൂട്ടിക്കിടയിലും അല്ലാതെയും പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന സത്പ്രവൃത്തികള്‍ രേഖപ്പെടുത്താനും അതിലൂടെ ബഹുമതി നേടാനുമുള്ള അവസരമാണ് കേരള പൊലീസില്‍ ഒരുങ്ങുന്നത്. പൊലീസുകാർക്ക് നേരിട്ടോ മേലുദ്യോഗസ്ഥർ മുഖാന്തിരമോ വിവരങ്ങൾ അയക്കാം. അർഹരായ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അംഗീകാരവും ബഹുമതികളും നൽകുമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്‍റെ ഓഫീസില്‍ നിന്നുള്ള സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. 

ഗുണ്ടകളുടെ അക്രമം, പൊലീസിന്റെ പകവീട്ടൽ; കച്ചവടം ഉപേക്ഷിച്ച് നാടുവിടേണ്ട സ്ഥിതിയെന്ന് കള്ള് ഷാപ്പുടമ

വ്യക്തിപരമായോ ഔദ്യോഗികമായോ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങൾ, സാമൂഹിക പുരോഗതിക്ക്  സഹായകമാകുന്ന പ്രവർത്തികൾ, വിദ്യാഭ്യാസം, കല, സാഹിത്യം കായികം, സിനിമ  തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചുവരുന്നവർക്കും വയോജന സംരക്ഷണവും, വനിതകളെയും കുട്ടികളെയും സഹായിക്കുന്ന രീതിയിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്കും തുടങ്ങി, കേരള പോലീസിലെ സേനാംഗങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾക്കും കുട്ടികൾക്കും മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ വരെ ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

പച്ചക്കറി കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

ഗുണ്ടാ-മാഫിയ ബന്ധം:പൊലിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതാവിനെതിരെ നടപടി,എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം