കേരളാ പൊലീസിന് ത്രീഡി ഓൺലൈൻ മീറ്റിംഗ് സംവിധാനം, 50,000 പേ‍ർക്ക് വരെ പങ്കെടുക്കാം

By Web TeamFirst Published Nov 15, 2021, 8:14 AM IST
Highlights

നേരിട്ട് ഒരു സമ്മേളനത്തിൽ, പങ്കെടുക്കുന്ന അതേ പ്രതീതിയാണ് ഇത് ഉണ്ടാക്കുക. രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയാൽ ആദ്യം കാണുന്നത് ലോബിയായിരിക്കും. സംശയങ്ങൾ തീർക്കാൻ ഇൻഫർമേഷൻ ഡെസ്ക്...

തിരുവനന്തപുരം: കേരളാ പൊലീസിന് (Kerala Police) ത്രീഡിയിലുള്ള ഓൺലൈൻ മീറ്റിംഗ് (Online Meeting) സംവിധാനം വരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ സ്ഫോറ്റ് വെയറിലൂടെ 50,000 പേ‍ർക്ക് വരെ ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കാം. കേരളാ പൊലീസിന്റെ സൈബർ സമ്മേളനമായ കൊക്കൂണിലൂടെയാണ് (cOcOn) സോഫ്റ്റ്വയർ വികസിപ്പിച്ചത്.

നേരിട്ട് ഒരു സമ്മേളനത്തിൽ, പങ്കെടുക്കുന്ന അതേ പ്രതീതിയാണ് ഇത് ഉണ്ടാക്കുക. രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയാൽ ആദ്യം കാണുന്നത് ലോബിയായിരിക്കും. സംശയങ്ങൾ തീർക്കാൻ ഇൻഫർമേഷൻ ഡെസ്ക്, എക്സിബിഷനുകൾ കാണാനും, പ്രഭാഷണങ്ങൾ കേൾക്കാനും, വിവരങ്ങൾ ശേഖരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും, ഫോട്ടോ ചേർക്കാനും വരെ പ്രത്യേകം പ്രത്യേകം ഓപ്ഷനുകൾ എന്നിവ ഉണ്ടായിരിക്കും.

കൊക്കൂണിൽ പങ്കെടുക്കുന്ന സൈബർ വിദഗ്ധരാണ് കേരളാ പൊലീസിനായി പ്രത്യേക സോഫ്റ്റ്‍വെയർ സജ്ജമാക്കിയത്. സാധാരണ സോഫ്റ്റ്‍വെയറുകളിൽ നിന്ന് വ്യത്യസ്തമായി ഒരേ സമയം ഒന്നിലധികം പ്രഭാഷണങ്ങൾ സംഘടിപ്പിക്കാനാകും. കൊക്കൂണിന് ശേഷം കേരളാ പൊലീസിന്റെ മറ്റ് ഓൺലൈൻ സമ്മേളനങ്ങൾക്കും ഇതേ സോഫ്റ്റ്‍വെയർ ഉപയോഗിക്കും. ഈ വർഷത്തെ കൊക്കൂൺ സമ്മേളനത്തിൽ 16,000 പേരാണ് പങ്കെടുത്തത്. രണ്ട് ദിവസങ്ങളിലായി 65 സെഷനുകളാണ് സംഘടിപ്പിച്ചത്.

click me!