പഠനം പാതിവഴിയില്‍ മുടങ്ങിയവരെ ചേർത്ത് പിടിച്ച് കേരള പൊലീസ്; സൗജന്യമായി തുടര്‍പഠനം, ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

Published : Jul 08, 2026, 08:25 AM IST
kerala police hope

Synopsis

എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് കേരള പോലീസിൻ്റെ ഹോപ്പ് പദ്ധതിയിലൂടെ സൗജന്യമായി തുടർപഠനം പൂർത്തിയാക്കാം. 22 വയസ്സിന് താഴെയുള്ളവർക്ക് ജൂലൈ 31-നകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ നൽകിയിട്ടുള്ള ഫോൺ നമ്പറിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ പദ്ധതിയിലൂടെ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും തൊഴിലധിഷ്ഠിത കോഴ്സുകളും നൽകുന്നു.

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പൊലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസിന് താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂലൈ 31ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

വിദഗ്‌ദ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്‍ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ടിത കോഴ്സുകള്‍ സ്വായത്തമാക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭിക്കും. 2025-26 അധ്യയനവര്‍ഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1050 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. 2017 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കേരള പൊലീസിന്‍റെ ഹോപ്പ് പദ്ധതിയിലൂടെ പരീക്ഷയെഴുതിയ 8695 പേരില്‍ 5414 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ല, മഴയെ പഴിക്കരുത്', കൊങ്കൺ റെയിൽവേക്കെതിരെ മന്ത്രി സിദ്ദിഖ്, 'മഴ മുന്നിൽ കണ്ട് ക്രമീകരണം ഒരിക്കിയില്ല'
ടി വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇ ഡി; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും