
തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക് പേജ് ഇരുപതു ലക്ഷം ഫോളോവേഴ്സ് എന്ന നാഴികക്കല്ലും പിന്നിട്ടു. ജൂലൈ 15 നാണ് കേരള പോലീസ് എഫ് ബി പേജ് ചരിത്ര നേട്ടം പൂർത്തിയാക്കിയത്. ഇതോടുകൂടി ദേശീയതലത്തിൽ മാത്രമല്ല അന്താരാഷ്ട്രതലത്തിൽ തന്നെ ഏറ്റുവം കൂടുതൽ ഫോളോവേഴ്സ് ഉള്ള പോലീസ് സേനയുടെ ഫേസ്ബുക് പേജ് ആയിരിക്കുകയാണ് കേരള പൊലിസിന്റെ എഫ്ബി പേജ്.
2011 ൽ ആരംഭിച്ച പേജ് 2019 ജനുവരി ആയപ്പോൾ ഒരു ലക്ഷം ഫോളോവേഴ്സിനെ നേടിയിരുന്നു. തുടർന്ന് നിയമപാലനത്തിലും പൊതുജങ്ങളുമായുള്ള ആശയസംവാദം നടത്തുന്നതിനും നവമാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചു പഠിക്കുന്നതിനു മൈക്രോസോഫ്റ്റ് കേരള പോലീസിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ പഠനവിധയേമാക്കിയിരുന്നു.
സർക്കാർ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജന സമ്പർക്ക ഇടപെടലുകളിൽ നിന്ന് വ്യത്യസ്തത സൃഷ്ടിച്ചു ജനകീയ ഇടപെടലിന്റെ നവീന മാതൃക സൃഷ്ഠിക്കാനും പൊതുജനങ്ങളുമായുള്ള സൗഹാർദപരമായ ഇടപെടലുകളിലൂടെ ജനപിന്തുണ നേടിയെടുക്കാനും ശ്രമിച്ചതാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്.
നിയമപരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരിട്ട് പറയാതെ സമകാലിക സംഭവങ്ങളുമായി കോർത്തിണക്കികൊണ്ടുള്ള ട്രോളുകൾ വൈറൽ ആവുകയും പിന്നീടവതന്നെ വാർത്തയാകുന്നത്തിനും പോലീസ് എഫ് ബി പേജ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തു സൈബർ ഓപ്പറേഷൻസ് വിഭാഗത്തതിന്റെ മേൽനോട്ടത്തിൽ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടറും 11 അംഗ ടീമുമാണ് കേരള പോലീസിന്റെ എഫ് ബി പേജും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ എഫ് ബി പേജും മറ്റു സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam