സർക്കാരും പൊലീസുകാരും രണ്ട് തട്ടിൽ; ഉത്തരവ് നിയമവിരുദ്ധമെന്ന് വിമർശനം; അംഗത്വ പുനസംഘടന വിഷയത്തിൽ പൊലീസ് ഓഫീസേർസ് അസോസിയേഷനും കോടതിയിൽ

Published : Jul 30, 2026, 07:34 PM IST
kerala police vehicle

Synopsis

പൊലീസ് അസോസിയേഷനുകളുടെ അംഗത്വ പുനഃസംഘടന ചോദ്യം ചെയ്ത് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഈ നീക്കം പൊലീസ് സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ അംഗത്വ പുനഃസംഘടന ചോദ്യം ചെയ്ത് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് പൂർണ്ണമായും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. നേരത്തെ സമാന വിഷയത്തിൽ കേരള പൊലീസ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

സർവീസ് അസോസിയേഷനുകളെ ഇല്ലാതാക്കാനോ, ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അസോസിയേഷന്റെ ബൈലോ ഭേദഗതി ചെയ്യാനോ സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. നിലവിലുള്ള അസോസിയേഷനുകളെ ലയിപ്പിക്കാനോ, ഒരു അസോസിയേഷനിലെ അംഗങ്ങളെ മറ്റ് അസോസിയേഷനുകളിലേക്ക് മാറ്റി സ്ഥാപിക്കാനോ സംസ്ഥാന സർക്കാരിന് നിയമപരമായ അധികാരപരിധിയില്ലെന്ന് ഹർജിയിൽ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഇൻസ്പെക്ടർമാർ അടക്കമുള്ള ഉയർന്ന പദവികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ എൻട്രി ലെവൽ പൊലീസ് ഓഫീസർമാരുമായി ഒന്നിച്ചു ചേർക്കുന്നത് പൊലീസ് സേനയുടെ അച്ചടക്കത്തെയും സർവീസ് താല്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉത്തരവിനെതിരായ അസോസിയേഷനുകളുടെ എതിർപ്പ് ശക്തമായതോടെ വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു', പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ച് ബിനോയ് വിശ്വം
ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും ബധകം